പാമ്പാടി വട്ടമലപ്പടിയിലെ സ്വകാര്യ വ്യക്തിയുടെ മണ്ണെടുപ്പ് ,റോഡിൽ പൊടിശല്യം മൂലം നാട്ടുകാരും വ്യാപാരികളും ബുദ്ധിമുട്ടിൽ മണ്ണെടുപ്പിന് ശേഷം റോഡിലെ മണ്ണ് നീക്കം ചെയ്യാത്തത് നിയമ വിരുദ്ധമെന്ന് നിയമ വിദഗ്ദ്ധർ ! ഈ സ്ഥിതി തുടർന്നാൽ റോഡിൽ അപകടം ഉറപ്പ്




✒️ ജോവാൻ മധുമല 

പാമ്പാടി : പാമ്പാടി വട്ടമലപ്പടിക്ക് സമീപം പെട്രോൾ പമ്പിനോട് ചേർന്ന്  സ്വകാര്യ വ്യക്തിയുടെ  മണ്ണെടുപ്പ് മൂലം  റോഡിൽ പൊടിശല്യം  നാട്ടുകാരും വ്യാപാരികളും ബുദ്ധിമുട്ടിൽ മണ്ണെടുപ്പിന് ശേഷം റോഡിലെ മണ്ണ് നീക്കം ചെയ്യാത്തതാണ് റോഡിൽ പൊടിശല്യത്തിന് കാരണം സാധാരണ നിലയിൽ ഇത്തരം മണ്ണെടുപ്പ് നടക്കുമ്പോൾ റോഡിൽ വീഴുന്ന മണ്ണ് നീക്കേണ്ടത്  സ്ഥലത്തിൻ്റെ ഉടമയുടെ ഉത്തരവാദിത്വമാണ് നാട്ടുകാരെയും ,വ്യാപാരികളെയും, സ്കൂൾ കുട്ടികളെയും ബുദ്ധിമുട്ടിലാക്കി ഇപ്പോഴും തൽസ്ഥിതി തുടരുകയാണ് ഇത് നേരിൽ കണ്ടിട്ടും സ്ഥല ഉടമയാതൊരു നടപടിയും എടുത്തിട്ടില്ലന്ന് നാട്ടുകാരും വ്യാപാരികളും പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു  നാഷണൽ ഹൈവേ അധികാരികളെ ചില വ്യാപാരികൾ ഈ കാര്യം അറിയിച്ചിട്ടുണ്ടെന്നാണ് സൂചനകൾ  റോഡിൽ അപകടകരമായ രീതിൽ മണ്ണ് ഇട്ടാൽ അത്
നിയമ വിരുദ്ധമെന്ന് നിയമ വിദഗ്ദ്ധർ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു 
ഈ സ്ഥിതി തുടർന്നാൽ റോഡിൽ അപകടം ഉറപ്പ് ഇന്ന് രാവിലെ ഇലക്കൊടിഞ്ഞി സ്വദേശി ബിജുവിൻ്റെ സ്ക്കൂട്ടർ റോഡിന് നടുവിൽ മണ്ണെടുപ്പുമൂലം ഉയർന്നിരിക്കുന്ന മൺകൂനയിൽ തട്ടി തെന്നിമാറിയിരുന്നു ചെറിയ ഒരു മഴ വന്നാൽ അപകടം ഉറപ്പാണ് അധികാരികൾ ഉടനടി നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ അപകടങ്ങൾക്ക് ഇവിടം സാക്ഷിയാകേണ്ടി വരും
أحدث أقدم