ചങ്ങനാശേരി ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ കൈ ഹർത്താലുകാർ എറിഞ്ഞ് ഒടിച്ചു



കുറിച്ചി ഔട്ട് പോസ്റ്റിൽ  കെഎസ്ആർടിസി ബസിനുനേരെ നടത്തിയ കല്ലേറിൽ വനിത ഡോക്ടറുടെ കൈവിരൽ ഒടിഞ്ഞു
ചങ്ങനാശേരി ജനറൽ ആശുപത്രി സിഎംഒ (ക്യാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ) ഡോ. അമല കെ ജോസഫിനാണ് ആണ് ചില്ല് തുളച്ച് ബസ്സിലേക്ക് വീണ കല്ല് കൊണ്ട് വിരലിന് പരിക്കേറ്റത്.
ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ കൈവിരലിന് ഒടിവ് പറ്റി എന്ന് കണ്ടെത്തി  ശസ്ത്രക്രിയ നടത്തി. 
ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ബസ് ആക്രമിച്ചത്. 
ഏറ്റുമാനൂർ സ്വദേശിനിയായ ഡോക്ടർ വ്യാഴാഴ്ച നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.


أحدث أقدم