കാര്യവട്ടത്ത് ഇന്ന് ക്രിക്കറ്റ് പൂരം; സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ രോഹിത്തും കൂട്ടരും


കാര്യവട്ടത്ത് വിരാട് പരിശീലനം നടത്തുന്ന വിരാട് കോഹ്‌ലി/ഫോട്ടോ: എഎഫ്പി
 

തിരുവനന്തപുരം: കേരളത്തിലെ ആരാധകര്‍ കാത്തിരുന്ന ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ പോരാട്ടം ഇന്ന്. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ ആദ്യ ട്വന്റി20 മത്സരത്തിനാണ് ഇന്ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവുന്നത്. രാത്രി 7 മണിക്കാണ് മത്സരം. 

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയില്‍ 1-0ന് പിന്നില്‍ നിന്നതിന് ശേഷം തിരിച്ചു വന്ന് ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. കാര്യവട്ടത്ത് ചൊവ്വാഴ്ച ഇരു ടീമുകളും പരിശീലനം നടത്തി. ഈ വര്‍ഷം തന്നെ ജൂണില്‍ സൗത്ത് ആഫ്രിക്ക ഇന്ത്യയിലെത്തി ട്വന്റി20 പരമ്പര കളിച്ചിരുന്നു. 2-2ന് സമനിലയിലാണ് പരമ്പര അവസാനിച്ചത്.

ടീം കോമ്പിനേഷനുകളില്‍ വ്യക്തത വരണം

ട്വന്റി20 ലോകകപ്പിന് മുന്‍പിലുള്ള അവസാന ട്വന്റി20 പരമ്പരയാണ് ഇത് എന്നതിനാല്‍ ടീം കോമ്പിനേഷനുകള്‍ സംബന്ധിച്ച് ഇന്ത്യക്ക് ഇവിടെ വ്യക്തത വരണം. കോവിഡിനെ തുടര്‍ന്ന് ഓസീസ് പരമ്പര നഷ്ടമായ മുഹമ്മദ് ഷമി സൗത്ത് ആഫ്രിക്കയ്ക്ക് എതിരേയും കളിക്കാനുള്ള സാധ്യത വിരളമാണ്. 

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയില്‍ നിന്ന് ഹര്‍ദിക് പാണ്ഡ്യക്കും ഭുവനേശ്വര്‍ കുമാറിനും ഇടവേള നല്‍കിയിട്ടുണ്ട്. ഡെത്ത് ബൗളിങ്ങില്‍ നിലനില്‍ക്കുന്ന തലവേദന അവസാനിപ്പിക്കുകയാവും സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്രധാന ലക്ഷ്യം. ദീപക് ചഹറിന് സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ കളിക്കാന്‍ അവസരം ലഭിച്ചേക്കും. സ്ലോഗ് ഓവറുകളില്‍ അര്‍ഷ്ദീപ് സിങ്ങിന് മികവ് കാണിക്കാനാവും എന്നാണ് ടീമിന്റെ പ്രതീക്ഷ.

أحدث أقدم