പ്രൊഫഷണൽ സാമൂഹ്യ പ്രവർത്തകരുടെ റിസോർസുകൾ ഗവൺമെന്റ് ഉപയോഗപ്പെടുത്തും.വി .എൻ വാസവൻ


കോട്ടയം : മാറിയ സാമൂഹ്യസാഹചര്യങ്ങളിൽ പ്രൊഫഷണൽ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് പ്രസക്തി ഏറുകയാണെന്നും അത്തരം പ്രവർത്തകരുടെ റിസോർസുകൾ വിവിധ മേഖലകളിൽ ഉപയോഗപ്പെടുത്താൻ സർക്കാർ സംവിധാനങ്ങൾ  പ്രത്യേക പരിഗണന നൽകുമെന്ന് സഹകരണ - രജിസ്ട്രേഷൻ - സാംസ്കാരിക വകുപ്പ്  മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കോട്ടയം ബി.സി .എം കോളേജിൽ കേരളാ അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (ക്യാപ്സ്) വാർഷിക പൊതുയോഗവും ദശവത്സരാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ക്യാപ്സ് സംസ്ഥാന പ്രസിഡന്റ് ലീഡാ ജേക്കബ്ബ് (റിട്ട. ഐ. എ എസ് ) അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് ഡോ.ജോസഫ് സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ഡോ. ഐപ്പ് വർഗ്ഗീസ്, ട്രഷറർ എം.ബി. ദിലീപ് കുമാർ , ഡോ. അനീഷ് K R എന്നിവർ സംസാരിച്ചു.
ക്യാപ്സ് നടപ്പാക്കുന്ന ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായുള സെമിനാർ ഫ്രാൻസിസ് മൂത്തേടൻ നയിച്ചു.


أحدث أقدم