കളളുഷാപ്പിലെ തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു


തൃശൂർ : തൈക്കാട്ടുശ്ശേരി പൊന്തിക്കല്‍ ജോബിയാണ് മരിച്ചത്. 41 വയസായിരുന്നു. പ്രതി വല്ലച്ചിറ സ്വദേശി രാഗേഷ് ആണ് ജോബിയെ കുത്തിക്കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്ന് രാവിലെയായിരുന്നു സംഭവം. കത്തിക്കുത്തില്‍ ഗുരുതരമായി പരിക്കേറ്റ ജോബിയെ ഉടന്‍ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. സംഭവത്തിന് പിന്നാലെ കള്ളുഷാപ്പിലുണ്ടായിരുന്നവര്‍ രാഗേഷിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. നേരത്തെയും ഇവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നതായും മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും പൊലീസ് പറയുന്നു
أحدث أقدم