അഭിഭാഷക ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചു; പരാതിയുമായി കുടുംബം




 കൊല്ലം: :അഭിഭാഷകയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചടയമംഗലം ഇട്ടിവ തുടയന്നൂർ മംഗലത്ത് വീട്ടിൽ അരവിന്ദാക്ഷൻ ഷീല ദമ്പതികളുടെ മകൾ ഐശ്വര്യ ഉണ്ണിത്താൻ (26) ആണ് മരിച്ചത്. ഭര്‍തൃഗൃഹത്തിലെ കിടപ്പുമുറിയിലാണു മൃതദേഹം കണ്ടെത്തിയത്. 
ഭര്‍തൃഗൃഹത്തിലെ പീഡനത്തില്‍ മനംനൊന്താണ് ഐശ്വര്യ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു. ഐശ്വര്യയുടെ സഹോദരൻ അതുൽ ഉണ്ണിത്താന്റെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. ചടയമംഗലം മേടയിൽ ശ്രീമൂലം നിവാസിൽ കണ്ണൻനായരുമായി മൂന്നു വര്‍ഷം മുന്‍‌പായിരുന്നു ഐശ്വര്യയുടെ വിവാഹം. 
       ശാരീരികമായി ഉപദ്രവിക്കപ്പെട്ടതിനെ തുടർന്ന് ഐശ്വര്യയും ഭർത്താവും ഇടയ്ക്ക് അകന്നു താമസിച്ചിരുന്നു. പിന്നീട് ഇവർക്ക് കൗണ്‍സിലിങ് നല്‍കിയിരുന്നുവെന്ന് ഐശ്വര്യയുടെ സഹോദരന്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു മാറ്റി.
أحدث أقدم