തിരുവനന്തപുരം: സിപിഎം സംസ്ഥാന ഓഫിസായ എകെജി സെന്ററിനു നേരെ സ്‌ഫോടകവസ്തു എറിഞ്ഞ കേസില്‍ മുഖ്യപ്രതി പിടിയില്‍. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിനാണ് പിടിയിലായത്. രണ്ട് മാസത്തെ അന്വേഷണത്തിന് ശേഷമാണ് പ്രതി പിടിയിലായത്.
പാര്‍ട്ടി ഓഫീസിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞത് ജിതിനാണെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്.
എകെജി സെന്ററിനു നേരെ സ്‌ഫോടകവസ്തു എറിഞ്ഞിട്ട് രണ്ടര മാസമായിട്ടും പ്രതികളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. . ഗൂഢാലോചനയില്‍ പ്രതിപക്ഷത്തിന് പങ്കുണ്ടെന്ന് സിപിഎം ആരോപിച്ചിരുന്നു. ആരുടെയെങ്കിലും തലയില്‍ കെട്ടിവച്ച് കൈകഴുകാനാണ് പൊലീസിന്റെ ശ്രമമെന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം.