സൗദി: ഹൃദയാഘാതം മൂലം സൗദിയിൽ മലയാളി മരിച്ചു. സൗദി അറേബ്യൻ മാർക്കറ്റിങ് കമ്പനിയിൽ ക്വാളിറ്റി ഇൻസ്പെക്ടർ ഉദ്യോഗസ്ഥനായ മലയാളിയാണ് മരിച്ചത്. കോട്ടയം മണർകാട് സ്വദേശി അനൂപ് എബ്രഹാം ആണ് മരിച്ചത്. 43 വയസായിരുന്നു. പിതാവ്: കെ.പി. അബ്രഹാം, മാതാവ്: സാറാമ്മ. മൂന്നു വയസുള്ള റെബേക്ക എബ്രഹാം മകളാണ്. ഭാര്യ: അനീജ മറിയം ജോസഫ്. മൃതദേഹം നാട്ടിൽ കൊണ്ടു വന്നു സംസ്കാരിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. മരണാന്തര നടപടികൾ പൂർത്തിയാക്കുന്ന ചടങ്ങ് ആണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. കമ്പനി പ്രധിനിധികൾ ഇതിന് വേണ്ടിയുള്ള പരിപാടികൾ നടത്തി കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ കൾച്ചറൽ ഫണ്ടേഷൻ സർവീസ് സമിതി പ്രസിഡന്റ്. സെക്രട്ടറി എല്ലാവരും രംഗത്തുണ്ട്.