ന്യൂഡല്‍ഹി: കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഇന്നലെ നടത്തിയ ഹര്‍ത്താലില്‍ കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് പരക്കെ ആക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.
ഇന്ത്യ ഒട്ടാകെയുള്ള പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ആണ് റെയ്ഡ് നടന്നത്. എങ്കിലും കേരളത്തിൽ മാത്രമാണ് ഇതിന്റെ പേരിൽ ഹർത്താലും അക്രമസംഭവങ്ങളും ഉണ്ടായത്. രാജ്യത്ത് മറ്റൊരിടത്തും പോപ്പുലർ ഫ്രണ്ട് അഴിഞ്ഞാട്ടം ഉണ്ടായിട്ടില്ല. ഇത് സംസ്ഥാന സർക്കാരിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
മുഖംമൂടിയും ഹെല്‍മറ്റും ധരിച്ചെത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ പലയിടത്തും കെഎസ്‌ആര്‍ടിസി ബസുകളും സ്വകാര്യ വാഹനങ്ങളും കടകളും മറ്റു സ്ഥാപനങ്ങളും ആക്രമിച്ചിരുന്നു. സമരക്കാര്‍ 70 കെഎസ്‌ആര്‍ടിസി ബസുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തുവെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. കണ്ണൂരില്‍ രണ്ടിടത്ത് ബോംബേറുണ്ടായി.
പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഐയും ഇഡിയും പരിശോധന നടത്തുകയും നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താല്‍ അനുകൂലികള്‍ സംസ്ഥാനത്ത് വ്യാപക അക്രമമാണ് അഴിച്ചു വിട്ടത്.