തിരുവനന്തപുരം : തിരുവനന്തപുരത്ത് നായ കുറുകെ ചാടിയുണ്ടായ അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു. കുന്നത്തുകാല്‍ സ്വദേശി എ എസ് അജിന്‍ (25) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച അരുവിയോട് ജംഗ്ഷനിലാണ് നായ കുറുകെ ചാടി അപകടമുണ്ടായത്. അജിന്‍ ബൈക്കില്‍ പോകുന്ന സമയത്ത് നായ വാഹനത്തിന് കുറുകെ ചാടുകയായിരുന്നു. ഈ സമയം മുന്നിലെത്തിയ മറ്റൊരു ബൈക്കുമായി അജിന്റെ വാഹനം കൂട്ടിയിടിച്ചാണ് അപകമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അജിനെ കാരക്കോണം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്.