കൊല്ലം: പോപ്പുലർ ഫ്രണ്ട് ഹർത്താൽ ദിനത്തിൽ പോലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്ത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ. കൊല്ലം കൂട്ടിക്കട സ്വദേശി ഷംനാദാണ് ഇന്ന് പിടിയിലായത്. ഒളിവിൽ കഴിയുന്നതിനിടെ ഇരവിപുരം പോലീസാണ് യുവാവിനെ പിടികൂടിയത്.പോലീസ് ഉദ്യോഗസ്ഥരെ ഷംനാദ് ബൈക്കി ഇടിച്ച് വീഴ്ത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. യാത്രക്കാരെ അസഭ്യം പറഞ്ഞ് ബൈക്കിൽ രക്ഷപെടാൻ ശ്രമിച്ച ഹർത്താൽ അനുകൂലിയുടെ ബൈക്കും പോലീസുകാരുടെ ബൈക്കും കൂട്ടിയിടിച്ചാണ് പോലീസുകാർക്ക് പരിക്കേറ്റത്. സീനിയർ സിവിൽ പോലീസ് ഓഫീസർ ആൻ്റണി, സിവിൽ പോലീസ് ഒഫീസർ നിഖിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഹർത്താൽ അനുകൂലികളെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് റോയൽ എൻഫീൽഡ് ബുള്ളറ്റ് ബൈക്കിൽ എത്തിയ ഷംനാദ് പോലീസി ഉദ്യോഗസ്ഥരെ ഇടിച്ചിട്ടത്. ഇടിയുടെ ആഘാതത്തിൽ പോലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം നഷ്ടമായി മറിഞ്ഞു. ഉടൻ തന്നെ ഷംനാദ് സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടുകയും ചെയ്തു. ഷംനാദിനെ തിരിച്ചറിഞ്ഞിരുന്നുവെങ്കിലും ഒളിവിലായതിനാൽ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. വെള്ളിയാഴ്ചത്തെ പോപ്പുലർ ഫ്രണ്ട് ഹർത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 281 കേസുകൾ രജിസ്റ്റർ ചെയ്തായി പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിവിധ അക്രമങ്ങളിൽ പ്രതികളായ 1013 പേർ അറസ്റ്റിലായി. 819 പേരെ കരുതൽ തടങ്കലിലാക്കി.
ഹർത്താലിൽ പോലീസിനെ ബൈക്കിടിച്ച് വീഴ്ത്തി; സിസിടിവിൽ കുടുങ്ങിയ പോപ്പുലർ ഫ്രണ്ട് ഷംനാദ് അറസ്റ്റിൽ
jibin
0
Tags
Top Stories