ലോകകപ്പ് ലോഗോ പതിച്ച പ്രത്യേക നമ്പർ പ്ലേറ്റുകൾക്കായുള്ള ഇലക്ട്രോണിക് ലേലം ഇന്ന് മുതൽ


ദോഹ: ലോകകപ്പ് ലോഗോ പതിച്ച പ്രത്യേക നമ്പർ പ്ലേറ്റുകൾക്കായുള്ള ഇലക്ട്രോണിക് ലേലം ഇന്ന് മുതൽ ആരംഭിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കി. മെട്രാഷ് 2 ആപ്പിലൂടെയായിരിക്കും ലേലം നടക്കുക. ഞായറാഴ്ച രാത്രി 10 മണിക്ക് ലേലം അവസാനിക്കും. ഈ പ്രത്യേക നമ്പർ പ്ലേറ്റുകളിൽ ലോകകപ്പിന്റെ ലോഗോയും ഉണ്ടാകും. രണ്ട് സെക്യൂരിറ്റി ഡിപ്പോസിറ്റുകളോടെ നമ്പർ പ്ലേറ്റുകളെ രണ്ട് വിഭാഗങ്ങളായി തരംതിരിക്കുകയും ചെയ്യും.  മെട്രാഷ്2 ആപ്പിലൂടെ നടന്ന ലോകകപ്പ് ലോഗോയുള്ള പ്രത്യേക നമ്പർ പ്ലേറ്റുകൾക്കായുള്ള പതിനൊന്നാമത് ഇലക്ട്രോണിക് ലേലം 2022 മെയ് മാസത്തിൽ അവസാനിച്ചിരുന്നു. 

أحدث أقدم