തിരുവനന്തപുരം: ഓണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 25 കോടി സമ്മാനം നേടിയ തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപ് ഓട്ടോ ഡ്രൈവർ. ഒറ്റ ടിക്കറ്റ് മാത്രമാണ് അനൂപ് എടുത്തത്. കൊച്ചിന്റെ കുടുക്ക പൊട്ടിച്ച് എടുത്ത ലോട്ടറിയ്ക്കാണ് അനൂപിന് ഒന്നാം സമ്മാനം ലഭിച്ചത്. സഹോദരിയുടെ ലോട്ടറി ഏജൻസിയിൽ നിന്നും ടിക്കറ്റ് എടുക്കാതെ, ആറ്റിങ്ങളിലെ ലോട്ടറി ഏജൻസിയിൽ നിന്നും വിറ്റ ടിക്കറ്റ് പഴവങ്ങാടി ഗണപതിക്ഷേത്രത്തിനു സമീപത്തെ ഏജൻസിയിൽ നിന്നാണ് അനൂപ് ടിക്കറ്റ് എടുത്തത്
ജോലിയുടെ ആവശ്യത്തിനായി ഒരു മാസത്തിനകം മലേഷ്യയ്ക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെയാണ് ഇപ്പോൾ അനൂപിന് ലോട്ടറി അടിച്ചത്. സഹോദരിയ്ക്ക് ലോട്ടറി ഏജൻസിയുണ്ടെങ്കിലും അനൂപ് ലോട്ടറി ഇവിടെ നിന്ന് എടുത്തിരുന്നില്ല. ഇന്നലെ വൈകിട്ട് വരെ അനൂപിന് ലോട്ടറി എടുക്കാൻ 500 രൂപ കയ്യിലുണ്ടായിരുന്നില്ല. ഇതേ തുടർന്നു അനൂപ് ലോട്ടറി എടുക്കാൻ മകളുടെ കുടുക്ക പൊട്ടിക്കുകയായിരുന്നു. തുടർന്നു ശനിയാഴ്ച വൈകിട്ട് ആറരയോടെ ഭഗവതി ഏജൻസീസിൽ എത്തി ലോട്ടറി എടുക്കുകയായിരുന്നു.
കൂലിപ്പണിക്കാരനായ അനൂപ് ഓട്ടോറിക്ഷ ഓടിക്കുകയും ചെയ്യുന്നുണ്ട്. മുപ്പതുവയസുകാരനായ അനുപ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. തനിക്ക് വിശ്വസിക്കാൻ സാധിച്ചില്ലെന്നും, സഹോദരി പറഞ്ഞപ്പോൾ മാത്രമാണ് തനിക്ക് സമ്മാനം അടിച്ചെന്ന് ഉറപ്പിക്കാൻ സാധിച്ചതെന്നും അനൂപ് വ്യക്തമാക്കി. അനൂപിന്റെ ഭാര്യ ആറുമാസം ഗർഭിണിയാണ്. തങ്കരാജ് എന്ന ലോട്ടറി ഏജന്റിൽ നിന്നാണ് അനൂപ് ഓണം ബമ്പർ ടിക്കറ്റ് എടുത്തത്.