മലപ്പുറം : റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചു നടുറോഡിൽ വിവാഹ ഫോട്ടോഷൂട്ട്. മലപ്പുറം പൂക്കോട്ടുംപാടം സ്വദേശിനി സുജീഷയാണ് റോഡിലെ കുഴികൾക്കിടയിൽ നിന്ന് ക്യാമറയ്ക്ക് പോസ് ചെയ്തത് . ഇതോടെ സുജീഷയുടെ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. നിലമ്പൂർ ആരോ വെഡിങ് കമ്പനിയിലെ ആഷിഖ് ആരോയാണ് ചിത്രങ്ങൾ പകർത്തിയത്. ഇന്നലെയായിരുന്നു സുജീഷയുടെ വിവാഹം. വിവാഹച്ചിത്രങ്ങൾ പകർത്താൻ എത്തിയപ്പോൾ ക്യാമറയും മറ്റുമായി റോഡ് മുറിച്ച് കടക്കാൻ എല്ലാവരും പ്രയാസപ്പെട്ടു. റോഡിലെ കുഴിയും ചെളിവെള്ളവുമാണ് പ്രയാസം സൃഷ്ടിച്ചത്. ഇതോടെ റോഡിലെ കുഴികൾക്കിടയിൽ നിന്ന് ഫോട്ടോഷൂട്ട് നടത്തിക്കൂടെയെന്നു ക്യാമറാമാൻ ചിന്തിച്ചു. ക്യാമറമാൻ്റെ ആശയത്തിന് സുജീഷയും സമ്മതം അറിയിച്ചതോടെ ഫോട്ടോഷൂട്ട് തുടങ്ങി. റോഡിലെ കുഴികൾക്കെതിരെ വേറിട്ട പ്രതിഷേധം കൂടിയാണ് സുജീഷയുടെ ഫോട്ടോഷൂട്ട്.
റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചു, വിവാഹത്തിന് വെറൈറ്റി ഫോട്ടോഷൂട്ട്
jibin
0
Tags
Top Stories