മലങ്കര ജലാശയത്തിൽ കോട്ടയം സ്വദേശികളായ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു






കാഞ്ഞാർ:
മലങ്കര ജലാശയത്തിൽ കാലുതെറ്റി വീണ യുവാവും രക്ഷിക്കാനിറങ്ങിയ കൂട്ടുകാരനും മുങ്ങി മരിച്ചു.

കോട്ടയം താഴത്തങ്ങാടി സ്വദേശി ഫിർദോസ് (20), ചങ്ങനാശ്ശേരി സ്വദേശി അമൽ (23) എന്നിവരാണ് മരിച്ചത്. 

നാലു കൂട്ടുകാർ ചേർന്ന് സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനായാണ് തൊടുപുഴയിൽ എത്തിയത്. തിരികെ മടങ്ങുംവഴി കാലു കഴുകാൻ കാഞ്ഞാർ ടൗണിനു സമീപം പാലത്തിനു താഴെ ഇറങ്ങിയപ്പോള്‍ വെള്ളത്തിൽ വീഴുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.
Previous Post Next Post