കോട്ടയം താഴത്തങ്ങാടി സ്വദേശി ഫിർദോസ് (20), ചങ്ങനാശ്ശേരി സ്വദേശി അമൽ (23) എന്നിവരാണ് മരിച്ചത്.
നാലു കൂട്ടുകാർ ചേർന്ന് സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനായാണ് തൊടുപുഴയിൽ എത്തിയത്. തിരികെ മടങ്ങുംവഴി കാലു കഴുകാൻ കാഞ്ഞാർ ടൗണിനു സമീപം പാലത്തിനു താഴെ ഇറങ്ങിയപ്പോള്‍ വെള്ളത്തിൽ വീഴുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.