കുളുവിൽ വിനോദ സഞ്ചാര വാഹനം കൊക്കയിലേക്ക് മറിഞ്ഞു; ഏഴ് പേർ മരിച്ചു


ഷിംല: ഹിമാചൽ പ്രദേശിലെ കുളുവിൽ വിനോദ സഞ്ചാര വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു. പത്ത് പേർക്ക് പരിക്കേറ്റു.

കുളുവിലെ ബഞ്ചാർ താഴ്‌വരയിലെ ഗിയാഗി പ്രദേശത്ത് എൻഎച്ച്- 305ൽ ഇന്നലെ രാത്രി 8:30നാണ് അപകടം. വാഹനം പാറയിൽ തട്ടി താഴേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

أحدث أقدم