ദുബൈ: ഗൾഫ് രാജ്യങ്ങളിൽ അരി വില കൂടും. അരി കയറ്റുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ തീരുവ ഏർപ്പെടുത്തിയതോടെ ഗൾഫ് നാടുകളിൽ ലഭിക്കുന്ന അരിയുടെയും വില വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ. വിപണിയിൽ ഇരുപത് ശതമാനം വരെയുള്ള വില വർധനവാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പ്രവാസികൾ വലിയ തോതിൽ ഉപയോഗിക്കുന്ന രണ്ട് ഇനങ്ങൾക്കാണ് കേന്ദ്ര സര്‍ക്കാര്‍ 20 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ബസുമതി അരിക്ക് തീരുവ ഏര്‍ടുത്തിയിട്ടില്ല.
ഇന്ത്യയിലെ അരി ഉൽപാദനത്തിൽ ഇത്തവണ വൻ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം പാകിസ്ഥാനിൽ നിന്നും വിയറ്റ്നാമിൽ നിന്നും കൂടുതൽ അരി ഇറക്കുമതി ചെയ്ത് വില നിയന്ത്രിക്കാനുള്ള ശ്രമവും പരാജയപ്പെട്ടിരുന്നു.