തിരുവനന്തപുരം: ബാങ്ക് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി എസ്ബിഐ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. തിരുവനന്തപുരത്ത് എസ്ബിഐ തൈക്കാട് ശാഖയിലെ ജീവനക്കാരനായ മാര്‍ത്താണ്ഡം സ്വദേശി ആദര്‍ശാണ് ആത്മഹത്യ ചെയ്തത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. എസ്ബിഐ തൈക്കാട് ശാഖയിലെ ഹോംലോണ്‍ വിഭാഗത്തിലെ ജീവനക്കാരന്‍ ആയിരുന്നു ആദര്‍ശ്. ബുധനാഴ്ച രാവിലെ ജോലിക്കെത്തിയതാണ് ഇയാള്‍. പിന്നീട് കെട്ടിടത്തിന് മുകളിലേക്ക് പോകുകയും അവിടെനിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യുകയുമായിരുന്നു. വ്യക്തിപരമായ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് നല്‍കുന്ന സൂചന.