ഒറ്റ ഫോൺ കോളിൽ ചെറിയ ചെലവിൽ ദുബായിൽ ഓഫീസ് തുറക്കാം; പദ്ധതി വിവരങ്ങൾ പങ്കുവച്ച് മുപ്പൻസ് ഗ്രൂപ്പ്


ദുബായ്: ലോകത്തിൻ്റെ ഏത് ഭാഗത്തിരുന്നും ചെറിയ ചെലവിൽ ദുബായിൽ ഇനി ഓഫീസ് ആരംഭിക്കാം. കുറഞ്ഞ നിരക്കിൽ ദുബായിൽ ബിസിനസ് തുടങ്ങാനാഗ്രഹിക്കുന്നവർക്ക് ഓഫീസ് സൗകര്യം ആരംഭിക്കാൻ സാധിക്കുന്ന സംരംഭത്തിന് തുടക്കമിട്ട് മലയാളിയായ സലീം മുപ്പൻ. മുപ്പൻസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ബിസിനസ് സെന്റർ എന്ന പേരിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ദുബായിലേക്കുളള ഒരു ഫോൺ കോളിലൂടെ ബിസിനസ് ആരംഭിക്കുവാൻ കഴിയുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ദുബായ് ഖിസൈസിലെ അൽ തവാർ സെന്ററിന് സമീപം അർസൂ ബിൽഡിങിലാണ് പൂർണമായും ഡിജിറ്റൽ സൗകര്യപ്രദമായ നൂറിൽപരം ഓഫീസിടങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.  ആയിരം ദിർഹം മാസവാടക വരുന്ന ഇക്കണോമി ഓഫീസ് മുതൽ സാധാരണക്കാർക്ക് പ്രാപ്യമായ രീതിയിലാണ് ഓഫീസ് സൗകര്യമുള്ളത്. ഇക്കണോമി - കോട്ടേജ് - ഡീലക്സ് - എക്സിക്യുട്ടീവ് സ്യൂട്സ് എന്നിങ്ങനെ സൗകര്യങ്ങൾക്ക് അനുസരിച്ച് തരം തിരിച്ചാണ് ഓഫീസുകൾ തയ്യാറാക്കിയിട്ടുള്ളത്. ഇവന്റ് സ്പേസ്, മീറ്റിങ് റൂം, കോൺഫറൻസ് ഹാൾ, സ്പെഷ്യൽ ലോഞ്ച് ഏരിയ എന്നിവിടങ്ങളും ഉപഭോക്താക്കൾക്കായി മുപ്പൻസ് ഗ്രൂപ്പ് ലഭ്യമാക്കും. ഇവിടുത്തെ ബിസിനസ് സെന്ററിൽ ഓഫീസ് തുടങ്ങുന്നവർക്ക് ടെക്നിക്കൽ സപ്പോർട്ടും ഉണ്ടാകും. ലോകത്തിന്റെ ഏത് കോണിലിരുന്നും ഓഫീസ് തുടങ്ങാനുള്ള ഓൺലൈൻ സൗകര്യവും മുപ്പൻസ് ഗ്രൂപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഡെബിറ്റ് / ക്രഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഖിസൈസിലെ ബിസിനസ് സെന്ററിൽ ഓഫീസ് തുടങ്ങാൻ സാധിക്കും.

أحدث أقدم