കൊല്ലം: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം ചിതറ വളവുപച്ച സ്വദേശി സഫ്രാനെയാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഓട്ടോ ഡ്രൈവറായ സഫ്രാൻ പെൺകുട്ടി പഠിക്കുന്ന സ്കൂളിന്റെ സമീപത്തുവച്ച് സൗഹൃദത്തിലാകുകയും പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് കേസ്. സഫ്രാൻ വിദ്യാർഥിനിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയും ചെയ്തു. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്ത് വീട്ടിലെത്തിയും പീഡനം തുടർന്നു. കഴിഞ്ഞ ദിവസം സ്കൂൾ സമയം കഴിഞ്ഞിട്ടും പെൺകുട്ടി വീട്ടിൽ എത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ ചടയമംഗലം പോലീസിൽ പരാതി നൽകിയതോടെയാണ് പീഡനവിവരം പുറത്തുവന്നത്. പോലീസ് അന്വേഷണത്തിൽ യുവാവിനെയും പെൺകുട്ടിയേയും ഇളമാട് ഭാഗത്തുനിന്നും കണ്ടെത്തി. പെൺകുട്ടിക്ക് വൈദ്യസഹായം നൽകിയതിനുശേഷം മാതാപിതാക്കളോടൊപ്പം വിട്ടയച്ചു. പീഡനത്തിനിരയായെന്ന മൊഴിയെ തുടർന്ന് പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും. സിഐ ബിജു, എസ്ഐ മോനിഷ്, എഎസ്ഐ ശ്രീജിത്ത്, സിപിഒ സനൽ, സിപിഒ അജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.