മലയാളികൾക് ഏറ്റവും പ്രിയങ്കരനായ നടനാണ് സുരാജ് വെഞ്ഞാറമൂട് ടെലിവിഷൻ പരമ്പരകളിലൂടെ വന്ന സുരാജ് മിമിക്രിയിലൂടെയാണ് സിനിമയിലേക്ക് രംഗപ്രവേശം നടത്തുന്നത്. ചലച്ചിത്രങ്ങളിൽ മികച്ച ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധേയനായി. പിന്നീട് ഹാസ്യതാരത്തിൽ നിന്നും സ്വഭാവനടനിലേക്കുള്ള മാറ്റം സുരാജിന് നിരവധി സിനിമകളിൽ നായക വേഷങ്ങളും നായക പ്രാധാന്യമുള്ള വേഷങ്ങളും ചെയ്യാൻ സാധിച്ചു. ആ ഓരോ കഥാപാത്രങ്ങളും സുരാജിന് വൻ ജനപ്രീതി നേടിയും കൊടുത്തു .
എന്നാൽ ഇപ്പോഴിതാ സുരാജ് വെഞ്ഞാറമൂടിനെതിരെ സോഷ്യല്‍ മീഡിയയില്‍ വൻ പ്രതിഷേധമാണ് നടക്കുന്നത്. അതും അദ്ദേഹം പണ്ടെന്നോ നടത്തിയ ഒരു പരാമര്‍ശത്തിന്റെ പേരിൽ. ഒരു ചാനലിലെ പരിപാടിയില്‍ അവതാരകനായെത്തിയ സുരാജ് സഹ അവതാരകയായ അശ്വതി ശ്രീകാന്തിനോട് തമാശയ്ക്ക് പറഞ്ഞ കാര്യത്തിന്റെ പേരിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ അക്രമം നേരിടുന്നത്. സോഷ്യല്‍മീഡിയയില്‍ അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ക്ക് കീഴില്‍ വലിയ രീതിയിലുള്ള വിമര്‍ശനമാണ് വന്നുകൊണ്ടിരിക്കുന്നത്. പരിപാടിക്കിടെ വേദിയിലേക്ക് വന്ന സഹ അവതാരകയോട് നമസ്‌തേ എന്നുപറഞ്ഞ് സുരാജ് അവതാരകയ്ക്ക് കൈ നല്‍കുന്നതിനിടെ കയ്യില്‍ കെട്ടിയ ചരട് കണ്ട് ചിരിച്ചുകൊണ്ട് “ഇതൊക്കെ എന്തുവാടെ???കയ്യില്‍ അനാവശ്യമായി ചില ആലുകളില്‍ ഒക്കെ കെട്ടി വെച്ചതുപോലെ , ശരം കുത്തി ആലിന് മുന്നില്‍ച്ചെന്ന് നോക്കിയാല്‍ ഇതുപോലെ കെട്ടുകള്‍ കാണാം .അത് പോലെ കെട്ടിവെച്ചത് പോലെ നോക്ക് … ഇതൊക്കെ വളരെ മോശം അല്ലേ ” എന്ന് ചോദിക്കുകയും അപ്പോള്‍ അവതാരക ഇതൊന്നും കളിയാക്കാന്‍ പാടില്ലെന്ന് പറയുകയും ചെയ്യുന്നു.ഈ വീഡിയോ ആണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.
ഇതിന്റെ പേരിൽ സുരാജിന് എതിരെ വലിയ സോഷ്യൽ മീഡിയ ക്യാമ്പയിൻ ആണ് ഇപ്പോൾ നടക്കുന്നത്. സുരാജിന്റെ എല്ലാ സിനിമകളും ഷോകളും ബഹിഷ്‌ക്കരിക്കുക എന്നൊക്കെ പലരും ആഹ്വാനം നടത്തുന്നുണ്ട്. വേറെ ചിലർ സുരാജിന്റെ പഴയ ചില ഫോട്ടോകൾ കുത്തിപ്പൊക്കി അതിൽ അദ്ദേഹം കയ്യിൽ ഇട്ടിരിക്കുന്ന ചരടിനെ വിമർശിക്കുന്നു. “കല്യാണത്തിന് പോലും നിങ്ങളുടെ കയ്യില്‍ ചരടുണ്ടല്ലോ..വന്നവഴി മറന്നോ, നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ നിങ്ങള്‍ കെട്ടേണ്ട” എന്നൊക്കെയാണ് കമന്റുകൾ. എന്നാൽ ഈ സംഭവത്തെകുറിച്ച് സുരാജ് ഇതു വരെ എവിടെയും പ്രതികരിച്ചിട്ടില്ല
പക്ഷെ വിഷയം ഇപ്പോൾ ഹിന്ദു ഐക്യവേദി കൂടി ഏറ്റെടുത്തിരിക്കുകയാണ്. സുരാജിനെതിരെ വെഞ്ഞാറമൂട് പോലീസിലാണ് ഹിന്ദു ഐക്യവേദി പരാതി നൽകിയിരിക്കുന്നത്. ഹിന്ദു വിശ്വാസങ്ങളെ അവഹേളിക്കുന്ന തരത്തിൽ പരാമർശം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.
പരാമർശത്തിൽ നേരത്തെ പത്തനംതിട്ട സ്വദേശിയായ അഭിഭാഷകൻ മഹേഷ് റാമും പോലീസിനെ സമീപിച്ചിരുന്നു. സുരാജ് വെഞ്ഞാറമൂടിന് പുറമേ കോമഡി ഉത്സവത്തിന്റെ പ്രോഗ്രാം എഡിറ്റർ, ചീഫ് എഡിറ്റർ എന്നിവർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.