ലൗ ജിഹാദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദും നടക്കുന്നുവെന്ന് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പള്ളിയില്‍ പ്രസംഗിച്ചത് വലിയ വിവാദമായിരുന്നു.
മതമൗലികവാദികള്‍ ഒന്നടങ്കം ബിഷപ്പിനെതിരേ രംഗത്തു വിന്നിരുന്നു. ഇതിനു ശേഷമാണ് ഈരാറ്റുപേട്ട കേന്ദ്രീകരിച്ച് പോപ്പുലര്‍ ഫ്രണ്ട് ബിഷപ്പിനെതിരേ കടുത്ത നിലപാട് സ്വീകരിച്ചത്. മുസ്ലിം സമുദായത്തിന്റെ പ്രധാനശത്രുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ഹിറ്റ് ലിസ്റ്റില്‍ ബിഷപ്പിന്റെ പേരും ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ രഹസ്യഗ്രൂപ്പുകളില്‍ പ്രചാരണം നടന്നിരുന്നത്.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ എന്‍.ഐ.എ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് ഹിറ്റ് ലിസ്റ്റ് അടക്കം ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. എന്‍ഐഎ അറസ്റ്റ് ചെയ്ത പതിനൊന്ന് പിഎഫ്‌ഐ നേതാക്കളേയും കസ്റ്റഡിയില്‍ വേണമെന്നും നാട് രക്തത്തില്‍ മുങ്ങാതിരിക്കാന്‍ തുടരന്വേഷണം അനിവാര്യമെന്നും കോടതിയില്‍ എന്‍ഐഎ അറിയിച്ചതിനൊപ്പം നല്‍കിയ വിവരങ്ങളിലാണ് ഹിറ്റ് ലിസ്റ്റും ഉള്‍പ്പെട്ടത്. ഏതൊക്കെ നേതാക്കളാണ് ഹിറ്റ് ലിസ്റ്റിലുള്ളതെന്ന് എന്‍.ഐ.എ വെളിപ്പെടുത്തുയിരുന്നില്ല.
മുമ്പ് ആലപ്പുഴയിലും പാലക്കാടും നടന്ന കൊലപാതകത്തിന് ശേഷം കേരള പോലീസിനും പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റ് സംബന്ധിച്ച് വിവരം ലഭിച്ചിരുന്നു. ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയവരെ കുറിച്ചും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നാണ് എന്‍.ഐ.എ വ്യക്തമാക്കിരുന്നു.
കുറവിലങ്ങാട് പള്ളിയിലെ തിരുനാളുമായി ബന്ധപ്പെട്ടുള്ള പ്രസംഗത്തിലാണ് പാലാ ബിഷപ്പ് നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം നടത്തിയത്. കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ പ്രത്യേകം ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചു. ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളില്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്ന അവസ്ഥയാണ്. അമുസ്ലീങ്ങളെ പ്രത്യേകിച്ച് പെണ്‍കുട്ടികളെ ലഹരിമരുന്നിന് അടിമയാക്കാന്‍ ശ്രമിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ലൗ ജിഹാദിന്റെ ഭാഗമായി പല പെണ്‍കുട്ടികളും മതംമാറ്റപ്പെടുന്നു. കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കുന്നു. മുസ്ലീങ്ങള്‍ അല്ലാത്തവര്‍ ഇല്ലാതാകണമെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം. ഇതര മതസ്ഥരായ യുവതികള്‍ ഐ.എസ് ക്യാമ്പില്‍ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ മനസിലാകുമെന്നും പാലാ ബിഷപ്പ് പറഞ്ഞിരുന്നു. ഇതാണ് പോപ്പുലര്‍ ഫ്രണ്ടിനെ ചൊടിപ്പിച്ചത്.