✍️ ജോവാൻ മധുമല
കോട്ടയം : കോട്ടയത്ത് കുറിച്ചി ഔട്ട് പോസ്റ്റിലും സമീപ പ്രദേശങ്ങളിലും എം സി റോഡിൽ കെ എസ് ആർ ടി സി ബസുകൾക്ക് നേരേ വ്യാപക കല്ലേറ്.
കുറിച്ചി ഔട്ട് പോസ്റ്റ്, മന്ദിരം കവല, കാലായിപ്പടി എന്നിവിടങ്ങളിൽ കല്ലേറിൽ നിരവധി ബസുകളുടെ ചില്ലുകൾ തകർന്നു.
സ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ട്
പത്തനംതിട്ട പന്തളത്തും കെ എസ് ആര്‍ ടി സി ബസിന് നേരെ കല്ലേറ്.
രാവിലെ 7 മണിക്കാണ് സംഭവം.
സ്റ്റാൻ്റിൽ നിന്നും ഇറങ്ങിയപ്പോഴാണ് ബസിന് നേരേ കല്ലേറ് നടന്നത്.
കല്ലേറിൽ ബസിൻ്റെ മുന്നിലെ ഗ്ലാസ് തകർന്നു,
ഡ്രൈവറുടെ കണ്ണിന് സാരമായി പരിക്കേറ്റു.
പന്തളത്ത് നിന്നും പെരുമണ്ണിന് പോയ ഓർഡിനറി ബസിന് നേരേയാണ് കല്ലേറ് നടന്നത്.കോട്ടയം ഈരാറ്റുപേട്ടയിലും സംഘർഷം ഉണ്ടായി വാഹനം തടഞ്ഞ പോപ്പുലർ ഫ്രണ്ട് പ്രവർത്തകര്‍ക്ക് നേരേ പോലീസ് ലാത്തിച്ചാർജ്.
5 പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. 100 പേരെ കരുതൽ തടങ്കലിൽ വച്ചു