ബിഹാറിൽ നരേന്ദ്ര മോദിയെ വധിക്കാൻ ശ്രമിച്ചു; പോപ്പുലർ ഫ്രണ്ടിനെതിരെ ഗുരുതര ആരോപണം, പരാമർശം റിമാൻഡ് റിപ്പോർട്ടിൽ


ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാൻ് എൻഐഎയും ഇഡിയും നിരത്തുന്നത്. മുൻ ചെയർമാൻ ഇ അബൂബക്കർ ഉൾപ്പെടെ എൻഐഎ അറസ്റ്റ് ചെയ്ത 18 പേർക്കെതിരെ യുഎപിഎ ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ എൻഐഎ ചോദ്യം ചെയ്ത് വരികയാണ്. നാല് ദിവസത്തെ കസ്റ്റഡിയിലാണ് ഇവരെ എൻഐഎയ്ക്ക് ലഭിച്ചിരുന്നത്. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് നൽകുന്ന സൂചനകൾ. 11 പേരുടെ ജാമ്യാപേക്ഷ ഇന്ന് കൊച്ചി എൻഐഎ കോടതി പരിഗണിക്കുന്നുമുണ്ട്. രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര സേനയുടെ സഹായത്തോടെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്ന പരിശോധനയിൽ എൻഐഎക്ക് ഒപ്പം ഇഡിയും പങ്കാളിയായിരുന്നു. 45 പേരാണ് എൻഐഎയുടെ കസ്റ്റഡിയിലുള്ളത്. നാല് പേരെ ഇഡി കസ്റ്റഡിയിലെടുത്തിരുന്നു. മൂന്ന് പേർ‌ ഡൽഹിയിലുള്ളവരും ഒരാൾ കേരളത്തിലുള്ള പി ഷഫീഖുമാണ്. കസ്റ്റഡിയിലുള്ള നാല് പേരെ കുറിച്ചും കൂടുതൽ അന്വേഷണം വേണമെന്നാണ് ഇഡി വ്യക്തമാക്കുന്നത്. മലയാളിയായ ഷഫീഖിനെതിരെ ഗുരുതര ആരോപണമാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. ഖത്തറിലുള്ള ഒരു കമ്പനിയിലായിരുന്നു ഷഫീഖ് ജോലി ചെയ്തിരുന്നു. ഇവിടെ നിന്നുള്ള ബന്ധങ്ങൾ വഴിയാണ് ഷഫീഖ് ഭീകര പ്രവർത്തനങ്ങൾക്കുള്ള പണം സമാഹരിച്ചിരുന്നതെന്നാണ് ഇ ഡി വ്യക്തമാക്കുന്നത്. 120 കോടി രൂപ വിദേശത്ത് നിന്നും ഭീകരപ്രവർത്തനങ്ങൾക്ക് ഷെഫാഖ് സമാഹരിച്ചെന്നാണ് ഇ ഡി വ്യക്തമാക്കുന്നത്. ഇതിന്റെ തെളിവുകളും ഇ ഡിയുടെ പക്കലുണ്ടെന്നാണ് റിപ്പോർട്ട്. മലയാളിയായ ഷഫീഖിനെതിരെ ഗുരുതര ആരോപണമാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. ഖത്തറിലുള്ള ഒരു കമ്പനിയിലായിരുന്നു ഷഫീഖ് ജോലി ചെയ്തിരുന്നു. ഇവിടെ നിന്നുള്ള ബന്ധങ്ങൾ വഴിയാണ് ഷഫീഖ് ഭീകര പ്രവർത്തനങ്ങൾക്കുള്ള പണം സമാഹരിച്ചിരുന്നതെന്നാണ് ഇ ഡി വ്യക്തമാക്കുന്നത്. 120 കോടി രൂപ വിദേശത്ത് നിന്നും ഭീകരപ്രവർത്തനങ്ങൾക്ക് ഷെഫാഖ് സമാഹരിച്ചെന്നാണ് ഇ ഡി വ്യക്തമാക്കുന്നത്. ഇതിന്റെ തെളിവുകളും ഇ ഡിയുടെ പക്കലുണ്ടെന്നാണ് റിപ്പോർട്ട്. വിവിധ മതവിഭാഗങ്ങളെ തമ്മിൽ ഭിന്നിപ്പിച്ച് സമൂഹത്തിൽ രക്തച്ചൊരിച്ചൽ ഉണ്ടാക്കാൻ പോപ്പുലർ ഫ്രണ്ട നേതാക്കൾ ശ്രമം നടത്തിയെന്ന് എൻഐഎയുടെ റിമാൻഡ് റിപ്പോർട്ടിലും വ്യക്തമാക്കുന്നുണ്ട്. പ്രത്യേക സമുദായത്തിൽപ്പെട്ടവരുടെ ഹിറ്റ്ലിസ്റ്റ് അടക്കം തയ്യാറാക്കിയിരുന്നെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് നിർദ്ദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് എൻഐഎ പുതിയ റിപ്പോര്‍ട്ട് നല്‍കുമെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്.

أحدث أقدم