നബിദിനം; സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോടുകൂടിയ അവധി ദിനം പ്രഖ്യാപിച്ച് യുഎഇ


അബുദാബി: നബി ദിനം പ്രമാണിച്ച് ഒക്ടോബർ എട്ടിന് യു.എ.ഇയിലെ സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോടുകൂടിയ അവധിയായിരിക്കുമെന്ന് ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം. റബിഉൽ അവ്വൽ 12നാണ് പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം. ഇന്ന് യു.എ.ഇയിൽ റബിഉൽ അവ്വൽ ഒന്നാണ്. അതേസമയം ഒമാനിൽ ഒക്ടോബർ ഒൻപത് ഞായറാഴ്ച പൊതു അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. സർക്കർ-സ്വകാര്യ മേഖലകളിലെ എല്ലാ സ്ഥാപനങ്ങൾക്കും അവധി ലഭിക്കും.

أحدث أقدم