ബസ് ബോഡിയിൽ വരച്ചുചേർത്ത കുതിരയുടെ ചിത്രം കണ്ട് ബസിന് പിന്നാലെ പാഞ്ഞ് ഒറിജിനൽ കുതിര








കോയമ്പത്തൂർ:
സ്വകാര്യ ബസില്‍ പെയിന്‍റ് ചെയ്ത കുതിരയുടെ ചിത്രം കണ്ട് കുതിര ബസിനൊപ്പം ഓടിയത് കൗതുകമായി. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. തിങ്കളാഴ്ച വൈകീട്ട് കോയമ്ബത്തൂര്‍ ശെല്‍വപുരത്തെ തിയറ്ററിന് സമീപമാണ് സംഭവം.

ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയ ബസില്‍ കുതിരയുടെ ചിത്രം കണ്ട് പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ കുതിര ഓടിയെത്തി. പിന്നീട് ബസിനോട് ചേര്‍ന്നുനിന്ന് വായ കൊണ്ട് ചിത്രത്തെ സ്പര്‍ശിച്ചു. ഇതിനിടെ ബസ് പുറപ്പെട്ടു. ഈ സമയത്ത് കുതിര പ്രത്യേക ശബ്ദമുണ്ടാക്കി ബസിന് സമാന്തരമായി  ഓടുകയായിരുന്നു.
أحدث أقدم