ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍ ; ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരി​ഗണിക്കും






ന്യൂഡല്‍ഹി : എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട അഞ്ച് ഹര്‍ജികള്‍ അഞ്ചാമത്തെ കേസായാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 

ഉച്ചയ്ക്ക് രണ്ടുമണിയ്ക്ക് കേസ് കേള്‍ക്കാമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. സാമ്പത്തിക സംവരണം സംബന്ധിച്ച ഭരണഘടനാ ബെഞ്ചിലെ നടപടികള്‍ പൂര്‍ത്തിയായാലേ ലാവലിന്‍ കേസ് കോടതി പരിഗണനയ്‌ക്കെടുക്കൂ എന്നാണ്റിപ്പോര്‍ട്ട്. 

ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ട്, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാകും കേസ് പരിഗണിക്കുക. കഴിഞ്ഞയാഴ്ച ലാവലിന്‍ കേസ് പട്ടികയിലുണ്ടായിരുന്നെങ്കിലും കോടതി പരിഗണിച്ചിരുന്നില്ല. 31 തവണയാണ് കേസ് മാറ്റിവെക്കുന്നത്.



أحدث أقدم