ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍ മലയാളിയെ കണ്ടെത്തി , എത്തിയത് തൊഴിൽ വിസയിൽ


ഒമാൻ: ഒമാനിലെ താമസസ്ഥലത്താണ് തൂങ്ങിമരിച്ച നിലയിൽ മലയാളിയെ കണ്ടെത്തിയത്. കൊല്ലം സ്വദേശിയായ പെരിനാട് ഇഞ്ചവിള ചിറ്റയം ജോളി ഭവനിലെ ജോബിന്‍ ജോയി 27 ആണ് മരിച്ചത്. ഒമാനിലെ വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ബിദിയയില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.  ജോയി മൂന്ന് മാസം മുമ്പാണ് തൊഴിൽ വിസയിൽ ഒമാനിൽ എത്തിയത്. അവിവാഹിതനാണ്. പിതാവ്: ജോബി. മാതാവ്: ഷെര്‍ളി. യുവാവിന്റെ മൃതദേഹം ഇബ്ര ആശുപത്രി മോര്‍ച്ചറിയിൽ ആണ് സൂക്ഷിച്ചിരുന്നത്. നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുവരാൻ ആണ് പദ്ധതി.

أحدث أقدم