തിരുവനന്തപുരം : പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തി കേസ് എടുത്തു. പി.എഫ്.ഐ മുദ്രാവാക്യം മുഴക്കിയതിനാണ് കേസെടുത്തിരിക്കുന്നത്. പി.എഫ്.ഐ കൊടിമരത്തിനു സമീപമായിരുന്നു മുദ്രാവാക്യം മുഴക്കിയത്. കല്ലമ്പലം സ്വദേശികളായ നസീം, മുഹമ്മദ് സലിം എന്നിവർക്കെതിരെയാണ് കലമ്പലം പൊലീസ് കേസെടുത്തത്.
അതേസമയം, അഞ്ച് വർഷത്തേയ്ക്ക് നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒക്ടോബർ 20 വരെയാണ് റിമാൻഡ് കാലാവധി. കൊച്ചി എൻഐഎ പ്രത്യേക കോടതിയാണ് അബ്ദുൽ സത്താറിനെ റിമാൻഡ് ചെയ്തത്.