തൃശൂര്‍ : കുന്നംകുളത്ത് പഴഞ്ഞി ഗവണ്‍മെന്‍റ് സ്കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ കത്തെഴുതിവച്ച് നാടു വിട്ടു പിന്നീട് കണ്ടെത്തി
ആനപാപ്പാന്‍മാരാകണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും അതിനായി കോട്ടയത്തേക്ക് പോകുകയാണെന്നുമാണ് കത്തില്‍ കുട്ടികൾ അവരുടെ കത്തിലൂടെ പറയുന്നത്. പൊലീസ് തപ്പിവരേണ്ടെന്നും കത്തില്‍ പറയുന്നുണ്ട്.
പഴഞ്ഞി ഗവണ്‍മെന്‍റ് സ്കൂളിലെ എട്ടാംക്ലസിൽ പഠിക്കുന്ന മൂന്നു വിദ്യാര്‍ത്ഥികളാണ് ഒരു കത്തെഴുതിവച്ച് യാത്ര പോയത് ഞങ്ങള്‍ നാട് വിട്ടുപോകുകയാണ്. ആനപ്പാപ്പാന്‍ ആകാന്‍ പോകുകയാണ്. ഞങ്ങളെ തപ്പി പൊലീസ് വരേണ്ട. മാസത്തിലൊരിക്കല്‍ ഞങ്ങള്‍ വീട്ടില്‍ വരാം. ഇതാണ് കത്തില്‍ പറഞ്ഞിരുന്നത്
ഇവര്‍ ക്ലാസ് കഴിഞ്ഞ ശേഷം വീട്ടില്‍ നിന്ന് ട്യൂഷനെന്ന് പറഞ്ഞാണ് ഇറങ്ങിയത്. കുട്ടികള്‍ കുന്നംകുളം ബസ് സ്റ്റാന്‍ഡില്‍ നിന്ന് തൃശൂര്‍ ഭാഗത്തേക്ക് ബസ് കയറി പോകുന്നത് സിസിടിവി ദൃശ്യങ്ങള്‍ളിൽ കണ്ടെത്തിയിരുന്നു തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികള കണ്ടെത്തിയത്
തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യബസിൽ ഉറങ്ങുകയായിരുന്നു കുട്ടികൾ.