മലയാളി സൈനികൻ ജമ്മുവിൽ സ്വയം വെടിയുതിർത്ത് ജീവനൊടുക്കി; കാരണം വ്യക്തമല്ല


ആലപ്പുഴ: ജമ്മുവിൽ മലയാളി സൈനികൻ സ്വയം വെടിയുതിർത്തു മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കണ്ടല്ലൂർ പഞ്ചായത്ത് ഒമ്പതാം വാർഡിൽ കണ്ടല്ലൂർ തെക്ക് തറയിൽ കിഴക്കതിൽ രവിയുടെ മകൻ ആർ. കണ്ണനാണ് ജോലിക്കിടെ സ്വയം വെടിവെച്ചു മരിച്ചതായി വിവരം ലഭിച്ചത്. ജമ്മുവിൽ രാഷ്ട്രീയ റൈഫിളിൽ ആയിരുന്നു കണ്ണൻ ജോലി ചെയ്തിരുന്നത്. വ്യാഴാഴ്ച വൈകിട്ട് ആറോടെ മേൽ ഉദ്യോഗസ്ഥൻ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. സൈനികൻ സ്വയം ജീവനൊടുക്കിയതിനുള്ള കാരണം വ്യക്തമല്ല. ഓണത്തിന് അവധിക്ക് നാട്ടിൽ എത്തിയ കണ്ണൻ 17 -ാം തീയതിയാണ് അവധി കഴിഞ്ഞു മടങ്ങി പോയത്. മൃതദേഹം ശനിയാഴ്ച വൈകിട്ട് ഏഴോടെ വിമാന മാർഗം നാട്ടിൽ എത്തിച്ച് തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ഞായറാഴ്ച രാവിലെ ഒമ്പതോടെ വീട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.


أحدث أقدم