സംസ്ഥാനത്തെ പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഐഎ, ഇഡി റെയ്ഡ്





തിരുവനന്തപുരം: സംസ്ഥാനത്തെ പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഐഎ, ഇഡി എന്നീ കേന്ദ്ര ഏജൻസികളുടെ റെയ്ഡ്.

അർദ്ധരാത്രി തുടങ്ങിയ റെയ്ഡ് നടക്കുന്നത് കേന്ദ്ര സേനയുടെ സുരക്ഷയില്‍.

ദേശീയ, സംസ്ഥാന, പ്രാദേശിക നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. സംസ്ഥാന കമ്മിറ്റി ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്.
അൻപതിലധികം സ്ഥലങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്.

ഡൽഹിയിലും തിരുവനന്തപുരത്തും രജിസ്റ്റർ ചെയ്ത കേസുകളെ തുടർന്നാണ് പരിശോധന.

അതേസമയം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ പ്രവർത്തകരുടെ പ്രതിഷേധവുമുണ്ടായി.

മുണ്ടക്കയത്തും, പെരുവന്താനത്തും റെയ്ഡ് 

 എസ് ഡി പി ഐ യുടെ ജില്ല നേതാക്കളടക്കം 3 പേരെ ഇ ഡി കസ്റ്റഡിയിൽ എടുത്തു.

മുണ്ടക്കയം സ്വദേശി നജിമുദ്ദീൻ,പെരുവന്താനം സ്വദേശി സൈനുദ്ദീൻ ഇയാളുടെ മകൻ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത് ഇരുടെ വീടുകളിൽ നിന്ന് മൊബൈൽ ഫോണുകളും, ടാബും, ലാപ്ടേപ്പുകളും പിടിച്ചെടുത്തു.

പ്രവർത്തകരുടെ പ്രതിക്ഷേധങ്ങൾക്കിടെ ലോക്കൽ പോലിസിൻ്റെ സഹായത്തോടെയായിരുന്നു ഇഡിയുടെ നടപടി
أحدث أقدم