തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് സര്‍ക്കാര്‍ വീണ്ടും അഴിച്ചുപണി നടത്തി. ആസൂത്രണ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു.
ആസൂത്രണ സാമ്പത്തിക കാര്യം (നവകേരള നിര്‍മാണം), സ്‌റ്റോര്‍ പര്‍ച്ചേസ് വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറി, റീബില്‍ഡ് കേരളയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നീ അധിക ചുമതലയും അദ്ദേഹം വഹിക്കും.
ഡോ. എസ് കാര്‍ത്തികേയനെ മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആയി നിയമിച്ചു. ദേശീയാരോഗ്യ മിഷന്‍ ഡയറക്ടറുടെ അധിക ചുമതലയുമുണ്ട്. വിദ്യാഭ്യാസ അവധി കഴിഞ്ഞ് തിരിച്ചെത്തിയെ കെ വാസുകിയാണ് പുതിയ ലാന്റ് റവന്യൂ കമ്മീഷണര്‍. ദുരന്തനിവാരണ കമീഷണറുടെയും ദേശീയ ചുഴലിക്കാറ്റ് ദുരന്ത ലഘൂകരണ പദ്ധതി സംസ്ഥാന മാനേജരുടെയും അധിക ചുമതലയുണ്ട്.
ജാഫര്‍ മാലിക്കിനെ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു. നിലവിലെ അധിക ചുമതലകള്‍ തുടരും. എച്ച് ദിനേശന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പിന്റെ അധിക ചുമതല നല്‍കി. എ ഷിബുവിന് കയര്‍ വികസനവകുപ്പ് ഡയറക്ടറായി നിയമിച്ചു. ആസിഫ് കെ യൂസഫിനെ മില്‍മ ഡയറക്ടറാക്കി. പ്രമോജ് ശങ്കറിന് സംസ്ഥാന ഗതാഗത പദ്ധതി ഡയറക്ടറുടെ അധിക ചുമതല നല്‍കി.