ശ്രീദേവി കോളേജിലെ അവസാന വര്‍ഷ എം.എസ്.ഡബ്ല്യു. വിദ്യാര്‍ഥിനിയാണ്. സഹപാഠികള്‍ക്കൊപ്പം മംഗളൂരുവില്‍ പേയിങ് ഗസ്റ്റായി താമസിക്കുകയായിരുന്നു അമൃത. തിങ്കളാഴ്ച അവസാന വര്‍ഷത്തെ ഒരു പരീക്ഷ മാത്രം നടക്കാന്‍ ബാക്കി നില്‍ക്കെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിഷാദമാണ് ആത്മഹത്യക്ക് കാരണമെന്നെഴുതിയ കുറിപ്പ് പോലീസ് കണ്ടെത്തി. അയ്യപ്പന്റെയും ബാലാമണിയുടെയും മകളാണ്. ഭര്‍ത്താവ്: സുബിന്‍ (ദുബായ്). സഹോദരി: അശ്വതി. മൃതദേഹം പരിശോധനയ്ക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോയി.