ആംആദ്‌മി പാര്‍ട്ടി എം.എല്‍.എ അമാനത്തുള്ള ഖാനെ ഡല്‍ഹി പൊലീസിന്റെ അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തു.






ന്യൂഡല്‍ഹി:
ആംആദ്‌മി പാര്‍ട്ടി എം.എല്‍.എ അമാനത്തുള്ള ഖാനെ ഡല്‍ഹി പൊലീസിന്റെ അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തു. ഡല്‍ഹി വഖഫ് ബോര്‍ഡ് നിയമന അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്.

അമാനത്തുള്ള ഖാന്റെയും ബിസിനസ് പങ്കാളിയായ ഹമീദ് അലി ഖാന്‍ മസൂദ് ഉസ്മാന്റെയും ഓഫീസുകളിലും മറ്റും നടത്തിയ റെയ്ഡില്‍ രണ്ട് തോക്കും വെടിയുണ്ടകളും 24 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു. അമാനത്തുള്ള ഖാന്‍ ഡല്‍ഹി വഖഫ് ബോര്‍ഡ് ചെയര്‍മാനായിരിക്കെ 32പേരെ ചട്ടവിരുദ്ധമായി നിയമിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് ഇന്നലെ ഉച്ചയ്‌ക്ക് ചോദ്യം ചെയ്‌തത്.

കെജ്‌രിവാള്‍ സര്‍ക്കാര്‍ കുറ്റവാളികളുടെ സംഘമാണെന്ന് ബി.ജെ.പി നേതാവ് കപില്‍ മിശ്ര ആരോപിച്ചു. റെയ്ഡില്‍ കണ്ടെത്തിയ ആയുധങ്ങള്‍ക്ക് ഡല്‍ഹി കലാപവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നും കപില്‍ ആവശ്യപ്പെട്ടു.
أحدث أقدم