ക്യാനഡയിൽ ഇന്ത്യക്കാർ ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി വിദേശ മന്ത്രാലയം






ന്യൂഡൽഹി: വിദ്വേഷ അക്രമങ്ങൾ വർധിക്കുന്നതിനാൽ ക്യാനഡയിലെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരർ ജാഗ്രത പാലിക്കണമെന്ന്‌ വിദേശ മന്ത്രാലയം.

 ഇന്ത്യാവിരുദ്ധപ്രവർത്തനങ്ങളും വംശീയ ആക്രമണങ്ങളും തടയണമെന്നും കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടെന്നും വിദേശമന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു.

ഇന്ത്യക്കാർ ഒട്ടാവയിലെ സ്ഥാനപതി കാര്യാലയത്തിലോ ടൊറന്റോയിലെയും വാൻകൂവറിലെയും കോൺസുലേറ്റുകളിലോ വെബ്‌സൈറ്റുകൾ വഴി രജിസ്‌റ്റർ ചെയ്യണം. അല്ലാത്തപക്ഷം വിദേശമന്ത്രാലയത്തിന്റെ madad.gov.in ൽ രജിസ്‌റ്റർ ചെയ്യാം. 

ഇന്ത്യയിൽ നിരോധിച്ച സിഖ്‌സ്‌ ഫോർ ജസ്‌റ്റിസ്‌ എന്ന സംഘടന ഒന്റേറിയോയിൽ ഖലിസ്ഥാൻ അനുകൂല ഹിതപരിശോധന നടത്തിയിരുന്നു. ഹിതപരിശോധനയിൽ കേന്ദ്രസർക്കാർ ക്യാനഡയെ പ്രതിഷേധം അറിയിച്ചു. ക്യാനഡയിൽ ഇന്ത്യക്കാരുടെ രണ്ട്‌ ക്ഷേത്രത്തിനുനേരെ ആക്രമണമുണ്ടായിരുന്നു. 



أحدث أقدم