തി​രു​വ​ല്ല​യി​ൽ വ്യ​വ​സാ​യി​യെ ഗോ​ഡൗ​ണി​ല്‍ ബ​ന്ദി​യാ​ക്കി​യശേ​ഷം വ​ടി​വാ​ളും തോ​ക്കും കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച യു​വാ​ക്ക​ള്‍ പിടിയിൽ


പത്തനംതിട്ട :മൂന്ന് ന്നു ല​ക്ഷം രൂ​പവ്യാ​പാ​രി​യി​ല്‍ നി​ന്നും  ത​ട്ടി​യെ​ടു​ക്കാ​ന്‍ ന​ട​ത്തി​യ ശ്ര​മ​മാ​ണ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര്‍ ചേ​ര്‍​ന്നു പൊ​ളി​ച്ച​ത്.

സം​ഭ​വ​ത്തി​ല്‍ മൂ​ന്നം​ഗ സം​ഘം വ്യാ​ജ തോ​ക്കും മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി
തി​രു​വ​ല്ല പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ഇ​ടി​ഞ്ഞി​ല്ലം മാ​ങ്കു​ള​ത്തി​ല്‍ വീ​ട്ടി​ല്‍
ഷി​ജു വ​ര്‍​ഗീ​സ് (23 ), ഇ​ടി​ഞ്ഞി​ല്ലം
ക​ഴു​പ്പി​ല്‍ കോ​ള​നി​യി​ല്‍ രാ​ഹു​ല്‍ കൊ​ച്ചു​മോ​ന്‍ (23), ഇ​ടി​ഞ്ഞി​ല്ലം
വാ​ഴ​യി​ല്‍ വീ​ട്ടി​ല്‍ ബാ​സ്റ്റി​ന്‍ മാ​ത്യു ( 20 ) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത് .

തി​ങ്ക​ളാ​ഴ്ച രാത്രി 7 മണിയോടെ ​​പെരുന്തുരുത്തി ക​ട​പ്പാ​ക്ക​ല്‍
ബി​സി​ന​സ് ന​ട​ത്തു​ന്ന കൊ​ച്ചേ​ട്ട്
താ​ഴ്ച​യി​ല്‍ വീ​ട്ടി​ല്‍ ഷൈ​ജു​വി​നെ വേ​ങ്ങ​ലി​ലെ ഗോ​ഡൗ​ണി​ല്‍
ബ​ന്ദി​യാ​ക്കി പ​ണം ത​ട്ടാ​നാ​യി​രു​ന്നു ശ്ര​മം.വ​ടി​വാ​ള്‍ ക​ഴു​ത്തി​ല്‍​വ​ച്ച് തോ​ക്ക്
കാ​ട്ടി മൂ​ന്നു​ല​ക്ഷം രൂ​പ​യാ​ണ് സം​ഘം ഷൈ​ജു​വി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്.
ജീ​വ​ന​ക്കാ​ര്‍ വി​വ​രം അ​റി​യി​ച്ച​തി​നേ തു​ട​ര്‍​ന്ന് എ​ത്തി​യ തി​രു​വ​ല്ല പോ​ലീ​സ് ഗോ​ഡൗ​ണ്‍ വ​ള​ഞ്ഞ ശേ​ഷം പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ
പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ളി​ല്‍
നി​ന്നു വ്യാ​ജ തോ​ക്ക​ട​ക്കം
ക​ണ്ടെ​ടു​ത്ത​ത്.കേ​സി​ലെ ഒ​ന്നാം ​പ്ര​തി ഷി​ജു വ​ര്‍​ഗീ​സി​നെ​തി​രെ മൂ​ന്ന്
വ​ധ​ശ്ര​മ കേ​സ​ട​ക്കം വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഒ​മ്പ​ത് കേ​സു​ക​ളും
രാ​ഹു​ലി​നും ബാ​സ്റ്റി​നും എ​തി​രെ
അ​ഞ്ചു വീ​തം ക്രി​മി​ന​ല്‍ കേ​സു​ക​ളും നി​ല​വി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പ്ര​തി​ക​ള്‍ മൂ​വ​രും ക​ഞ്ചാ​വ് ഉ​ള്‍​പ്പെ​ടെ​ മ​യ​ക്കു​മ​രു​ന്നു​ക​ള്‍​ക്ക് അ​ടി​മ​ക​ളും വി​ല്പ​ന​ക്കാ​രു​മാ​ണെ​ന്ന് എ​സ്‌​ഐ പി.​ബി ന​ഹാ​ദ് പ​റ​ഞ്ഞു.
أحدث أقدم