കൊല്ലം: വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ മൃതദേഹവുമായി കേരള ബാങ്ക് ശാഖയ്ക്കു മുന്നിൽ പ്രതിഷേധം. കേരള ബാങ്കിൻ്റെ പതാരം ശാഖയ്ക്കു മുന്നിലാണ് പെൺകുട്ടിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്ന വഴി ആംബുലൻസ് നിർത്തിയിട്ട് പ്രതിഷേധിച്ചത്. സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്നും പോസ്റ്റുമോർട്ടം നടത്തിയ ശേഷമാണ് മൃതദേഹവുമായി ആംബുലൻസ് വീട്ടിലേക്ക് തിരിച്ചത്. ബാങ്കിൻ്റെ പതാരം ശാഖയ്ക്കു മുന്നിൽ എത്തിയപ്പോഴാണ് ആംബുലൻസ് നിർത്തി അഞ്ചു മിനിറ്റോളം നേരം പ്രതിഷേധിച്ചത്. ഈ സമയം നാട്ടുകാരടക്കമുള്ളവർ ആംബുലൻസിനരികെയെത്തി അഭിരാമിക്ക് അന്തോമോപചാരം അർപ്പിച്ചു. വീട്ടിൽ കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ ശൂരനാട് സൗത്ത് അജി ഭവനത്തിൽ അഭിരാമി (18) ആണ് ജീവനൊടുക്കിയത്. നാലു വർഷം മുൻപ് അഭിരാമിയുടെ പിതാവ് അജികുമാർ കേരള ബാങ്ക് പതാരം ശാഖയിൽ നിന്ന് 10 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. കൊവിഡ് വരുന്നതിന് മുൻപുവരെയും കൃത്യമായി ലോൺ അടച്ചിരുന്നു. കൊവിഡിനുശേഷം തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് നടപടി ആരംഭിച്ചത്. വീട്ടിൽ കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ ശൂരനാട് സൗത്ത് അജി ഭവനത്തിൽ അഭിരാമി (18) ആണ് ജീവനൊടുക്കിയത്. നാലു വർഷം മുൻപ് അഭിരാമിയുടെ പിതാവ് അജികുമാർ കേരള ബാങ്ക് പതാരം ശാഖയിൽ നിന്ന് 10 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. കൊവിഡ് വരുന്നതിന് മുൻപുവരെയും കൃത്യമായി ലോൺ അടച്ചിരുന്നു. കൊവിഡിനുശേഷം തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് നടപടി ആരംഭിച്ചത്.