എഞ്ചിനില്‍ കുരുങ്ങിയ മൃതശരീരവുമായി ട്രെയിന്‍ സ്റ്റേഷനിലേക്ക്; ഓടിയത് നാലു കിലോമീറ്റർ




 
ചെന്നൈ : കാത്തുനിന്ന യാത്രക്കാരുടെ മുന്നിലേക്ക് എഞ്ചിന്റെ മുന്‍ഭാഗത്തു കുരുങ്ങിയ മൃതദേഹവുമായി ട്രെയിന്‍ സ്‌റ്റേഷനിലേക്കെത്തി. ഇതുകണ്ട് ഭയന്ന യാത്രക്കാര്‍ നിലവിളിച്ചു. ഇന്നലെ പുലര്‍ച്ചെ ചെന്നൈ കാട്പാടിയിലാണ് സംഭവം. 

മംഗലാപുരത്തു നിന്നു ചെന്നൈയിലേക്കുള്ള എക്‌സ്പ്രസ് ട്രെയിന്‍ ആണ് മൃതദേഹവും വഹിച്ച് സ്റ്റേഷനിലേക്കെത്തിയത്. എന്‍ജിന്റെ മുന്‍ഭാഗത്തുള്ള ഗ്രില്ലില്‍ കുടുങ്ങിയ മൃതദേഹവുമായി ട്രെയിന്‍ 4 കിലോമീറ്ററോളം സഞ്ചരിച്ച് കാട്പാടിയിലെത്തുകയായിരുന്നു. 

30 വയസ്സു തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് എഞ്ചിന് മുന്നില്‍ കുടുങ്ങിയത്. അരമണിക്കൂറോളം പണിപ്പെട്ടാണ് മൃതദേഹം നീക്കിയത്. സംഭവത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം തുടങ്ങി.
أحدث أقدم