പയ്യപ്പാടി -അടുമ്പുംകാട്‌ പഞ്ചായത്ത്‌ വഴി പൂർണ്ണമായി തകർന്ന അവസ്ഥയിൽ തിരിഞ്ഞു നോക്കാതെ അധികാരികൾ സഹികെട്ട് നാട്ടുകാർ

പയ്യപ്പാടി : .മീനടം പഞ്ചായത്തിനെയും പയ്യപ്പാടി കവലയേയും ബന്ധിപ്പിക്കുന്ന സുപ്രധാന യാത്രാ  മാർഗം. നൂറു കണക്കിന് ആളുകൾ ഉപയോഗിച്ചിരുന്ന വഴിയാണ് ഇത് എം എൽ എ ഫണ്ട്, 2021 ഫെബ്രുവരിയിൽ അനുവദിച്ചിട്ടും ചുവപ്പുനാടയിലും, കരാർ എടുക്കാൻ കോൺട്രാക്ടർമാർ തയ്യാറാകാത്തതിനാലും  രണ്ട് വർഷമായി മുടങ്ങി കിടക്കുന്നതായി പരാതി 
പുതിയ പഞ്ചായത്ത്‌ ഭരണ സമിതി2020 ൽ  നിലവിൽ വന്നപ്പോർ  വാർഡ്  മെമ്പർ മോനിച്ചൻ കുറ്റിപ്പുറത്തിന്റെ  നേതൃത്വത്തിൽ എം എൽ എ ഉമ്മൻ ചാണ്ടിയുടെ പ്രാദേശിക ആസ്തി വികസന പദ്ധതിയിൽ പെടുത്തി 10 ലക്ഷം രൂപ  അനുവദിപ്പിച്ചു. എം എൽ എ ഫണ്ട് സമയബന്ധിതമായി ലഭിക്കില്ല എന്ന കാരണം കൊണ്ട് കരാറുകർ മുഖം തിരിച്ചു.
 കരാറുകാരുടെ  നിസ്സഹകരണവും കാര്യങ്ങൾ നിശ്ചലാവസ്ഥയിൽ ആക്കി. 

വർഷങ്ങളായി 
 അറ്റകുറ്റ പണി നടത്തതിനാൽ തുക അപര്യാപ്തമാണെന്ന് പറഞ്ഞ് കരാറുകാർ എടുത്തില്ല.രണ്ടുപ്രാവശ്യം ടെൻഡർ വിളിക്കുകയും, അവസാനം കൊട്ടേഷൻ വിളിക്കുകയും ചെയ്തു.വീണ്ടും റീ  കാസ്റ്റ്  ചെയ്തു. ഒരാൾ മുന്നോട്ടു വന്നു അപ്പോളാണ് പഞ്ചായത്ത്‌ മുഴുവൻ ജലജീവൻ മിഷന് വേണ്ടി റോഡുകൾ കീറി പൈപ്പ് ഇടുന്ന ജോലി ആരംഭിച്ചത്. റോഡ്‌, എം എൽ എ അനുവദിച്ച തുക ഉപയോഗിച്ച് എത്രയും വേഗം നന്നാക്കണമെന്ന് പഞ്ചായത്ത് കമ്മിറ്റിയും കളക്ടർക്കു കത്തു നൽകി.  വീണ്ടും റീ  കാസ്റ്റ്  ചെയ്തു. പക്ഷെ ഇതുവരെയും പണി തുടങ്ങാത്തത് ജനങ്ങൾക്കിടയിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്
أحدث أقدم