സ്ത്രീകളുടെ പ്രൊഫൈല്‍ ചിത്രം പകര്‍ത്തി അശ്ലീല ചിത്രമാക്കി പ്രചരിപ്പിക്കുന്ന റാന്നി സ്വദേശി അറസ്റ്റില്‍



കൊല്ലം: സാമൂഹിക മാധ്യമങ്ങളില്‍ നിന്നു സ്ത്രീകളുടെ ചിത്രം പകര്‍ത്തി അശ്ലീല ചിത്രമാക്കി മാറ്റി പ്രചരിപ്പിച്ചുവെന്ന കേസില്‍ 56കാരന്‍ പിടിയില്‍. പത്തനംതിട്ട റാന്നി പുതുശേരിമല സ്വദേശി ജോസ് ആന്റണിയെയാണ് തെന്മല പൊലീസ് അറസ്റ്റു ചെയ്തത്. 

കുറച്ചുനാള്‍ മുന്‍പ് ഉറുകുന്നിലെത്തിയപ്പോഴാണ് കേസിന് ആസ്പദമായ സംഭവം. അന്നുമുതല്‍ പൊലീസ് പ്രതിയെ അന്വേഷിച്ച് വരികയായിരുന്നു.

വാട്‌സ് ആപ്പുകളിലെ പ്രൊഫൈല്‍ പടങ്ങളില്‍ നിന്നു സ്ത്രീകളുടെ ചിത്രങ്ങള്‍ ശേഖരിച്ച് അശ്ലീലമാക്കി മാറ്റി പ്രചരിപ്പിക്കുകയാണ് ഇയാളുടെ വിനോദമെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ഫോണിലേക്ക് വിളിക്കുന്നവരെല്ലാം ആന്റണിയുടെ അശ്ലീല പ്രചാരണത്തില്‍ അകപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു.


أحدث أقدم