ബീഫ് ഫ്രൈ തട്ടിപ്പറിക്കാന്‍ ശ്രമിച്ചത് തടഞ്ഞ യുവാവിനെ മര്‍ദ്ദിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു


കാര്‍ത്തികപ്പള്ളി വിഷ്ണു ഭവനത്തില്‍ കുളിര് വിഷ്ണു എന്ന വിഷ്ണു പിലാപ്പുഴ വലിയ തെക്കതില്‍ ആദര്‍ശ് എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞദിവസം ഹരിപ്പാട് മറുതാ മുക്കിന് സമീപമുള്ള തട്ടുകടയില്‍ നിന്ന് ബീഫ് ഫ്രൈ പാഴ്‌സല്‍ വാങ്ങിപ്പോകുമ്പോള്‍ കാര്‍ത്തികപ്പള്ളി പുതുക്കുണ്ടം എരുമപ്പുറത്ത് കിഴക്കതില്‍ വിഷ്ണുവിനാണ് (26) മര്‍ദ്ദനമേറ്റത്. കാറിലെത്തിയ കുളിര് വിഷ്ണുവും ആദര്‍ശും വിഷ്ണുവിനെ തടഞ്ഞുനിര്‍ത്തി പണം ആവശ്യപ്പെടുകയും പണമില്ലെന്ന് പറഞ്ഞപ്പോള്‍ കൈവശമുണ്ടായിരുന്ന ബീഫ് ഫ്രൈ തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനെ എതിര്‍ത്തപ്പോഴാണ് പ്രതികള്‍ വിഷ്ണുവിനെ മര്‍ദ്ദിച്ചത്. മര്‍ദനമേറ്റ വിഷ്ണു ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പിടിയിലായവര്‍ നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. ഹരിപ്പാട് എസ്.എച്ച്.ഒ ശ്യാം കുമാര്‍, എസ്.ഐ ഗിരീഷ്, സി.പി.ഒ നൗഷാദ്, അനീഷ്, നിഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
أحدث أقدم