നരേന്ദ്രമോദി ജപ്പാനില്‍; ഷിന്‍സോ ആബെയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും


ഡൽഹി : മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനില്‍. ടോക്കിയോയിലാണ് മുന്‍ ജപ്പാന്‍ പ്രധാനമന്ത്രിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിന് ചെലവഴിക്കുന്നതിലും കൂടുതല്‍ തുകയാണ് ഷിന്‍സോ ആബെയ്ക്കായി മാറ്റിവെച്ചിരിക്കുന്നത്. 1.66 ബില്യണ്‍ യെന്‍ ആണ് ജപ്പാന്‍ സംസ്‌കാര ചടങ്ങുകള്‍ക്കായി മാറ്റി വെച്ചിരിക്കുന്നത്. ജപ്പാനില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന നേതാവായിരുന്നു ഷിന്‍സോ ആബെ.

أحدث أقدم