അതിരമ്പുഴ ഭാഗത്തേയ്ക്കു പോയ അജേഷിന്റെ ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ അജേഷിനെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ ജിഷ, മക്കൾ അതുൽ, അമൽ (ഇരുവരും വിദ്യാർത്ഥികൾ). ഗാന്ധിനഗർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം വ്യാഴാഴ്ച്ച മൂന്നിന് വീട്ടുവളപ്പിൽ.