തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസ് യുഡിഎഫിന്റെ രാഷ്ട്രീയ സൃഷ്ടിയാണെന്നാണ് ഇ പി ജയരാജന്റെ വാദം. പ്രതിപക്ഷം ഒരു കാര്യം ഉന്നയിച്ചാല്‍ അത് പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിന് പകരം അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ നിയമസഭയെ അവഹേളിക്കുകയായിരുന്നെന്നും ഇ പി ജയരാജന്‍ പറഞ്ഞു. നിയമസഭയുടെ ചരിത്രത്തില്‍ ഇത്തരമൊരു സംഭവം നടന്നിട്ടില്ല. നിയമസഭയുടെ നടപടിക്രമങ്ങള്‍ അലങ്കോലപ്പെടുത്താനുള്ള ഭരണകക്ഷിയുടെ നീക്കമാണ് അന്ന് സഭയില്‍ കണ്ടതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നതത്. കഴിഞ്ഞ പതിനാലിനാണ് ഈ കേസില്‍ ഉള്‍പ്പെട്ട മന്ത്രി വി ശിവന്‍കുട്ടി, കെ ടി ജലീല്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ഹാജരായത്. എന്നാല്‍ അന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് ഇ പി ജയരാജന്‍ ഹാജരായിരുന്നില്ല. അന്ന് ഹാജരായ ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ കുറ്റം നിഷേധിക്കുകയായിരുന്നു. കേസില്‍ തെളിവായ ദൃശ്യങ്ങള്‍ പ്രതികള്‍ക്ക് കൈമാറിയിട്ടുണ്ട്. കേസ് അടുത്ത മാസം 26ന് കോടതി വീണ്ടും പരിഗണിക്കും.
നിയമസഭാ കയ്യാങ്കളി കേസില്‍ പ്രതിയായ ഇ പി ജയരാജന്‍ കോടതിയില്‍ ഹാജരായി.
jibin
0
Tags
Top Stories