കണ്ണൂരില്‍ വീണ്ടും പശുവിന് പേയിളകി; ദയാവധം





പേവിഷബാധയേറ്റ പശു/ ടിവി ദൃശ്യം
 

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും പശുവിന് പേയിളകി. അഴിച്ചുവിട്ടു വളര്‍ത്തുന്ന പശുവിനാണ് ഇത്തവണ പേയിളകിയത്. പശുവിന്റെ ശരീരത്തില്‍ പലയിടത്തും മുറിവുകളുണ്ട്. പശുവിന്റെ പരാക്രമത്തിന് നാലുപേര്‍ ഇരയായി. 

പശുവിന്റെ ശരീരത്തിലെ മുറിവുകള്‍ പേപ്പട്ടി കടിച്ചതിന് സമാനമാണെന്ന് ഡോക്ടര്‍ സൂചിപ്പിച്ചു. പേയിളകിയ പശുവിനെ ദയാവധം നടത്തി. കണ്ണൂരില്‍ മൂന്നാമത്തെ പശുവാണ് പേയിളകിയതിനെ തുടര്‍ന്ന് ചാകുന്നത്. 

ഫിഷറീസ് കോമ്പൗണ്ടിന് സമീപത്താണ് പശുവിനെ ആദ്യം കാണുന്നത്. ഇവിടങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. 

രണ്ടു ദിവസമായി ഈ പശു പരാക്രമം നടത്തിയിരുന്നതായും നാട്ടുകാര്‍ സൂചിപ്പിച്ചു. ഇന്നലെ വൈകീട്ടോടെയാണ് പശുവിനെ കെട്ടിയിട്ടത്. നേരത്തെ കെട്ടിയിട്ടു വളര്‍ത്തുന്ന രണ്ടു പശുക്കളാണ് പേവിഷബാധ ബാധിച്ച് ചത്തത്.


أحدث أقدم