കോഴിക്കോട് വടകരയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു

കോഴിക്കോട്: ആറുവരിയാക്കാൽ നിർമ്മാണം തുടങ്ങിയ ദേശീയപാതയിൽ വാഹനാപകടങ്ങൾ പതിവാകുന്നു. ഇന്നലെ മുക്കാളിയിൽ റോഡിൽനിന്ന് തെന്നിമാറിയ കാർ താഴ്ചയിലേക്ക് മറിഞ്ഞു. സൂചനാബോർഡുകളില്ലാതതിനാലാണ് അപകടം. കഴിഞ്ഞ ഒരുമാസത്തിനിടയിൽ വടകരയ്ക്കും മുക്കാളിക്കും ഇടയിൽ 20-ഓളം അപകടങ്ങളുണ്ടായി.
ദേശീയപാതാവികസനം നടക്കുന്ന അഴിയൂർമുതൽ കൈനാട്ടിവരെയുള്ള ഭാഗങ്ങളിലാണ് വാഹനാപകടം പതിവാകുന്നത്. ചെറുതും വലുതുമായ അപകടങ്ങളിൽ പരിക്കുപറ്റി ചികിത്സ തേടുന്നവർ ഒട്ടേറെയാണ്.പണിനടക്കുന്ന സ്ഥലങ്ങളിൽ ചിലയിടങ്ങളിൽ വീതിയുള്ളതും ചിലയിടങ്ങളിൽ ഇടുങ്ങിയതുമായ റോഡാണുള്ളത്.

കേളുബസാർ, മുക്കാളിപോലുള്ള സ്ഥലങ്ങളിലാണ് കൂടുതൽ അപകടം നടക്കുന്നത്. മിക്ക സ്ഥലത്തും സൂചനാബോർഡുകളില്ല.ഓരങ്ങളിൽ കുഴികളും താഴ്ചകളുമുള്ള സ്ഥലങ്ങളിൽ വാഹനങ്ങൾ തെന്നിമാറി അപകടമുണ്ടാകുന്നു. ഭാഗ്യംകൊണ്ടാണ് യാത്രക്കാർ രക്ഷപ്പെടുന്നത്.
أحدث أقدم