പാമ്പാടിയിൽ നാളെ ഒരു മണിക്കൂർ കടകൾ അടച്ചിടും

✍️ ജോവാൻ മധുമല

പാമ്പാടി :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാമ്പാടി യൂണിറ്റ് മുൻ ജനറൽ സെക്രട്ടറി - (1980-1991 ) NA ജോസഫ് ( 84 ) ബേബി -ചിത്രാ ടെക്സ്റ്റൈൽസ് പാമ്പാടി' നിര്യാതനായി. അദ്ധേഹത്തിന്റെ മരണത്തിൽ ആദര സൂചകമായി പാമ്പാടിയിൽ നാളെ  ( 26 - 9 - 22 ) തിങ്കളാഴ്ച , 2.30 മുതൽ 3.30 വരെ പാമ്പാടിയിലെ വ്യാപാരസ്ഥാപനങ്ങൾ അടച്ചിട്ട് ദുഃഖാചരണം ആചരിക്കും   കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർ, മീനടം യൂണിറ്റ് പ്രസിഡന്റ് എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.  പരേതനോടുള്ള ആദര സൂചകമായി നാളെ ( 26 - 9 - 22 ) തിങ്കളാഴ്ച 2.15 pm ന് പരേതന്റെ ഭവനത്തിൽ റീത്ത് സമർപ്പിക്കുമെന്നും  കെ.വി.വി. ഇ.എസ് ഭാരവാഹികൾ  പാമ്പാടിക്കാൻ ന്യൂസിനോട് പറഞ്ഞു

أحدث أقدم