പാമ്പാടിയിൽ NH 183 ലെ ഗതാഗതം തടസപ്പെടുത്തികൊണ്ട് മണ്ണെടുപ്പ് സിപിഐ പാമ്പാടി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ തടഞ്ഞു


പാമ്പാടി : NH 183 ലെ ഗതാഗതം തടസപ്പെടുത്തികൊണ്ട്  RIT കോളേജ് , ക്രോസ്സ് റോഡ് സ്കൂൾ എന്നിവയ്ക്കു സമീപമായി നിയമ വിരുദ്ധമായി നടന്നു വന്ന മണ്ണ് ഖനനം സിപിഐ പാമ്പാടി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ തടഞ്ഞു. പാമ്പാടി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. AIYF പുതുപ്പള്ളി മണ്ഡലം പ്രസിഡന്റ്‌ അജീഷ് മട്ടയ്ക്കൽ, സിപിഐ പാമ്പാടി ലോക്കൽ കമ്മറ്റി അംഗം രഞ്ജിത്ത് ജോൺ തുടങ്ങിയവർ നേതൃത്വം നൽകി

സ്കൂൾ സമയത്തു കുഞ്ഞുങ്ങൾക്കു സ്കൂൾ ബസിൽ കയറാൻ പോലും ബുദ്ധിമുട്ട് നേരിടുന്ന രീതിയിൽ ആണ് ടോറസ് വാഹനങ്ങൾ കെ കെ റോഡിനു ഇരു വശവും പാർക്കു ചെയ്തു മണ്ണെടുത്തിരുന്നത്. വീട്ടമ്മമാരും നാട്ടുകാരും നിയമ വിരുദ്ധ പ്രവർത്തി ചോദ്യം ചെയ്യാൻ മുൻനിരയിൽ ഉണ്ടായിരുന്നു 
أحدث أقدم